റോഡിന് കുറുകെയുള്ള കലുങ്കും ഓടയും പുനഃസ്ഥാപിക്കണമെന്നാവശ്യം

വെള്ളറട: പാലിയോട് കോട്ടയ്ക്കല്‍ റോഡില്‍ കുളത്തിന്‍കരയില്‍ റോഡിന് കുറുകെയുള്ള കലുങ്കും ഓടയും പുനഃസ്ഥാപിക്കണമെന്ന് എ.ഐ.വൈ.എഫ് ആനാവൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കലുങ്കും ഓടയും അപകടക്കെണിയായി മാറിയിട്ടും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്​. നിത്യവും നിരവധി വാഹനങ്ങള്‍ അപകടത്തില്‍​​പെടുന്നു. ബൈക്കുകള്‍ കുഴിയില്‍വീണ് നിരവധി യാത്രക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാല്‍നട യാത്രക്കാരും കുഴിയില്‍വീണ് അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അടിയന്തരമായി അപകടാവസ്ത പരിഹരിച്ചില്ലങ്കില്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ എ.ഐ.വൈ.എഫ് തീരുമാനിച്ചു. കാപ്​ഷൻ: പാലിയോട് കോട്ടയ്ക്കല്‍ റോഡില്‍ കുളത്തിന്‍കരയില്‍ അപകടമുണ്ടാക്കുന്ന കുഴി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.