നാഗർകോവിൽ: ഐ.ടി കമ്പനിയിൽ ജോലി വാഗ്ദാനം നടത്തി ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ്, ബാങ്ക് രേഖകൾ തുടങ്ങിയവ കൈവശപ്പെടുത്തിയ ശേഷം കോടികൾ തട്ടിയെടുത്ത കേസിൽ യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഭൂതപാണ്ടി തിട്ടുവിള കുരിശടി സ്വദേശി പ്രിൻസ് ഷാരോൺ (30) ആണ് അറസ്റ്റിലായത്. മുംബൈയിൽ നിന്നെത്തി സൈബർക്രൈം വിഭാഗം സബ് ഇൻസ്പെക്ടർമാരായ രാഹുൽ കേദ്രി, മഹേശ്വര രാജ്, ഭൂതപാണ്ടി പൊലീസ് ഉൾപ്പെടെയുള്ളവർ പ്രിൻസ് ഷാരോണിന്റെ വീട് പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയപ്പോൾ അസുഖമാണെന്ന് പറഞ്ഞതിനെ തുടർന്ന് പ്രിൻസ് ഷാരോണിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ ഉൾപ്പെടെ 16 പേർ ചേർന്നാണ് മുംബൈ, മലേഷ്യ, നാഗർകോവിൽ എന്നിവിടങ്ങളിൽ ഐ.ടി കമ്പനിയിൽ ജോലി വാഗ്ദാനം നടത്തി പണം തട്ടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.