പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം ഉറപ്പാക്കും

തിരുവനന്തപുരം: വിവിധ ജനകീയ സമരങ്ങളില്‍ പങ്കെടുത്ത് കേസുകളില്‍ ഉള്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകർക്ക്​ കെ.പി.സി.സി നിയമസഹായം ഉറപ്പാക്കുമെന്ന്​ ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു.13ന്​ നടക്കുന്ന ലോക് അദാലത്തിന്‍റെ ഭാഗമായി പിഴയടച്ച് കേസിന്‍റെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ സമന്‍സ് കിട്ടിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.പി.സി.സി ലീഗല്‍ എയ്ഡ് കമ്മിറ്റിയുമായി ബന്ധപ്പെടണം. 'ആശങ്ക വേണ്ട, കൂടെയുണ്ട്' കോണ്‍ഗ്രസ് എന്ന മുദ്രാവാക്യം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിയമസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.പി.സി.സി ലീഗല്‍ എയ്ഡ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾ 9446805388 എന്ന ഫോണ്‍ നമ്പറിലോ advchandranlekshmi@yahoo.co.in എന്ന മെയില്‍ ഐഡിയിലോ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.