വർക്കല: 'തളിർക്കട്ടെ പുതുനാമ്പുകൾ' എന്ന മുദ്രാവാക്യമുയർത്തി വിത്തുരുളകളുമായി വിദ്യാർഥികൾ പാടത്തിറങ്ങി. വർക്കല ഗവ. മോഡൽ എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റിലെ വിദ്യാർഥികളാണ് കൃഷിപാഠവുമായി രംഗത്തെത്തിയത്. ജൈവ വൈവിധ്യ ഹരിതവത്കരണത്തിന് കഴിഞ്ഞ വർഷത്തെ അതിജീവനം ക്യാമ്പിൽ തയാറാക്കിയ വിത്തുരുളകളാണ് കുട്ടികൾ വിതച്ചത്. മുണ്ടയിൽകാവ് പരിസരങ്ങളിലാണ് വിത്തുരുളകൾ വിതറിയത്. വർക്കല നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. അജയകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പ്രസന്നൻ.എസ് അധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ രാജേഷ്.പി.എം, വാർഡ് കൗൺസിലർ അനു കെ.എൽ, സ്കൂൾ മാനൗജ്മെന്റ് കമ്മിറ്റി ചെയർമാൻ ജോഷി. എസ്, ഹെഡ്മിസ്ട്രസ് ബിനു തങ്കച്ചി. ബി.പി, എൻ.എസ്.എസ് ജില്ല കൺവീനർ ശ്രീജ. പി, ആറ്റിങ്ങൽ ക്ലസ്റ്റർ എൻ.എസ്.എസ് അംഗം ഉണ്ണികൃഷ്ണൻ. എസ്, സ്റ്റാഫ് സെക്രട്ടറി അശോക് കുമാർ. എസ്, അധ്യാപക പ്രതിനിധി മനോജ് സി.വി, പ്രോഗ്രാം ഓഫിസർ ദിവ്യ സിങ് എന്നിവർ സംബന്ധിച്ചു. Tw 3 VKL 5 nss vithurulakal paripadi വർക്കല ഗവ.മോഡൽ എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂനിറ്റിന്‍റെ 'തളിർക്കട്ടെ പുതുനാമ്പുകൾ' പരിപാടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.