അമ്പൂരിയില്‍ ഫണ്ട് തട്ടിയെടുത്തത് സോഫ്റ്റ് വെയര്‍ പഴുതുകള്‍ മുതലെടുത്ത്​

വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഫണ്ട് ഏറെയും തട്ടിയെടുത്തത് സര്‍ക്കാര്‍ സോഫ്റ്റ്​ വെയറായ സാംഖ്യയുടെ സാങ്കേതിക പഴുതുകള്‍ മുതലെടുത്താണെന്ന് അനുമാനം. ആദ്യ ട്രാന്‍സാക്​ഷനില്‍ ട്രഷറിയിലേക്ക് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍ തെറ്റായി നല്‍കും. തുടര്‍ന്ന് പണം സസ്‌പെന്‍സ് അക്കൗണ്ടിലേക്ക് മാറ്റും. പിന്നീട് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്കുള്ള ഒറ്റത്തവണ തെറ്റ് തിരുത്തൽ അവസരം ഉപയോഗിച്ച് മറ്റൊരാളുടെ ബാങ്ക് അക്കൗണ്ട്‌ നമ്പര്‍ പകരം നല്‍കി പണം തട്ടിയെടുക്കുന്നു. സോഫ്റ്റ് വെയറില്‍ ഗുണഭോക്താവിന്‍റെ അക്കൗണ്ട് നമ്പറും അക്കൗണ്ട് ഉടമയുടെ പേരും ഒന്നാണോയെന്ന് പരിശോധിക്കാന്‍ സാധിക്കാത്തതാണ് തട്ടിപ്പുകാര്‍ മുതലെടുത്തതെന്നാണ് വിലയിരുത്തല്‍. സംശയമില്ലാതെ ഇത്തരത്തില്‍ പണംതട്ടിയെടുക്കന്‍ സാധിക്കുമെന്നാണ് ഓഡിറ്റ് വിദഗ്ധരുടെ അഭിപ്രായം. പരാതിയുണ്ടായാല്‍ മാത്രമേ തിരിമറി കണ്ടെത്താനാകൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.