'ഞങ്ങളും കൃഷിയിലേക്ക്' നഗരസഭാതല ഉദ്ഘാടനം

നെടുമങ്ങാട്: സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. കരുപ്പൂര് പനങ്ങൊട്ടേലയിലെ ഹൈടെക് പോളി ഹൌസിൽ നടന്ന ചടങ്ങിൽ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷയായി. നെടുമങ്ങാട് മണ്ഡലത്തിലെ ജനങ്ങ​െള വ്യാപകമായി കൃഷിയിലേക്ക് കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടെന്നും അണ്ടൂർക്കോണം പഞ്ചായത്തിൽ നാൽപത് ഏക്കറിലധികം സ്ഥലത്ത് നെൽകൃഷിയും പതിനെട്ട്​ ഏക്കർ സ്ഥലത്ത് പച്ചക്കറി കൃഷിയും നടത്തിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. നഗരസഭയുടെ ജനകീയാസൂത്രണ ഫണ്ട് ഉപയോഗിച്ചാണ് ഹൈ​െടക് പോളി ഹൗസ് നിർമിച്ചത്. എട്ട് ലക്ഷം രൂപ ചെലവഴിച്ച് ആറായിരം ചതുരശ്ര അടിയിലാണ് നിർമാണം. നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, സ്ഥിരം സമിതി അധ്യക്ഷരായ പി.വസന്തകുമാരി, ബി. സതീശൻ, അജിത, കൗൺസിലർമാരായ പുലിപ്പാറ കൃഷ്ണൻ, പുങ്കുമ്മൂട് അജി, സുമയ്യ മനോജ്, സംഗീത രാജേഷ്, പ്രിൻസിപ്പൽ കൃഷി ഓഫിസർ ബൈജു എസ്. സൈമൺ, ശ്രീലത, ജോമി ജേക്കബ്, പി. സുനിമോൾ എന്നിവർ സംസാരിച്ചു. ഫോട്ടോ : 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.