പ്രതി കീഴടങ്ങി

വിഴിഞ്ഞം: ആഴിമലയിലെ പെൺസുഹൃത്തിനെ കാണാനെത്തിയ മൊട്ടമൂട് വളളോട്ടുകോണം മേക്കുംകര വീട്ടിൽ കിരണിനെ (25) കടലിൽ കാണാതായ സംഭവത്തിൽ മൂന്നാംപ്രതി വിഴിഞ്ഞം മുല്ലൂർ പുളിങ്കുടി എം.ആർ സദനത്തിൽ അരുൺ ചൊവ്വാഴ്ച കീഴടങ്ങി. വിഴിഞ്ഞം പൊലീസ്​ അറസ്റ്റ്​ രേഖപ്പെടുത്തി. ഇതോടെ കേസിലെ മൂന്നുപ്രതികളും അറസ്റ്റിലായെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. അരുൺ സമർപ്പിച്ചിരുന്ന മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തളളിയിരുന്നു. ഇതേതുടർന്ന് ഇയാൾ വിഴിഞ്ഞം സ്റ്റേഷനിലെത്തി എസ്.എച്ച്.ഒ പ്രജീഷ് ശശിക്ക്​ മുന്നിൽ കീഴടങ്ങുകയായിരുന്നു. കടലിൽ കാണാതായ കിരണിന്റെ മൃതദേഹം കുളച്ചൽ നിദ്രവിള തീരത്ത്​ കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.