തിരുവനന്തപുരം: ആറുമാസമായി മുടങ്ങിക്കിടക്കുന്ന നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ വിതരണം പുനരാരംഭിക്കണമെന്ന് എച്ച്.എം.എസ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പെൻഷനും പെൻഷൻ കുടിശ്ശികയും ചികിത്സസഹായം ഉൾപ്പെടെ ആനുകൂല്യങ്ങളും വേഗം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആഗസ്റ്റ് 12ന് നിർമാണ തൊഴിലാളികൾ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. ജോസഫ് ജൂഡിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി. ജോൺ, ടോമി മാത്യു, കെ.കെ. കൃഷ്ണൻ, അഡ്വ. ആനി സ്വീറ്റി, ഐ.എ. റപ്പായി, കെ.പി. കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.