തോക്കുചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച പിടികിട്ടാപ്പുള്ളി പിടിയിൽ

കഴക്കൂട്ടം: റിട്ട.എ.എസ്.ഐയെ കൊലപ്പെടുത്തിയതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജെറ്റ് സന്തോഷ് (42) പിടിയിൽ. പൊലീസിനെ കണ്ട് വീടിന്റെ മൂന്നാം നിലയിൽനിന്ന്​ തെങ്ങുവഴി ചാടി തോക്കുചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തുമ്പ പൊലീസ് സാഹസികമായാണ് കീഴ്പ്പെടുത്തിയത്. പ്രതിയെ പിടികൂടുന്നതിനിടെ സി.പി.ഒ ബിനുവിന് പരിക്കേറ്റു. തോക്ക് ഉപയോഗിച്ച് ബിനുവിന്റെ നെറ്റിയിൽ ഇടിച്ച്​ പരിക്കേൽപിക്കുകയായിരുന്നു. 1998ൽ ചെമ്പഴന്തിയിൽ റിട്ട.എ.എസ്.ഐ കൃഷ്ണൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. ഇ‍യാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മുപ്പതോളം പൊലീസുകാരടങ്ങുന്ന സംഘം വ്യാഴാഴ്ച വെളുപ്പിന് രണ്ടിനാണ് പള്ളിത്തുറയിലെ വീട്ടിൽനിന്ന് ഇയാളെ പിടികൂടിയത്. ഒരു തോക്കും പിടിച്ചെടുത്തു. നേരത്തേ പലതവണ പിടികൂടാനെത്തിയപ്പോഴും പൊലീസിന് നേരെ തോക്കുചൂണ്ടി ഇയാൾ രക്ഷപ്പെടുകയായിരുന്നു. തുമ്പ ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.