തിരുവനന്തപുരം: ലോക സംഗീത ദിനാഘോഷങ്ങളോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം തൈക്കാട് സ്വാതി തിരുനാൾ സംഗീത കോളജ് വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. പാറശ്ശാല പൊന്നമ്മാളിന്‍റെ ഒന്നാം ചരമദിനത്തോടും ഗാനരചയിതാവ് പൂവച്ചൽ ഖാദറിനു സ്മരണാഞ്ജലിയോടും അനുബന്ധിച്ചാണ് തൈകൾ നട്ടത്. ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് പി.കെ.എസ്. രാജൻ അധ്യക്ഷതവഹിച്ചു. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി വി.എസ്. ശിവകുമാർ, മുൻ മേയർ കെ. ശ്രീകുമാർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി കരമന ജയൻ, എഴുത്തുകാരൻ സബീർ തിരുമല, ജോയന്റ് കൗൺസിൽ ജനറൽസെക്രട്ടറി കല്ലിംഗൽ ജയചന്ദ്രൻ, കോളജ് പ്രിൻസിപ്പൽ വീണ വി.ആർ, ഗായകൻ മോനി കൃഷ്ണ, നാദം കേരള സെക്രട്ടറി പനമൂട് വിജയൻ, ഫ്രണ്ട്സ് ഓഫ് ട്രിവാൻഡ്രം ഭാരവാഹികളായ ശ്രീകണ്ഠേശ്വരം സതീഷ്, മോഹൻ കരമന, വലിയശാല പ്രവീൺ, പവിത്രൻ കിഴക്കേനട തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.