കേരളവര്‍മ പുരസ്‌കാരം സബാഹിന്

തിരുവനന്തപുരം: ഹരിപ്പാട് അനന്തപുരം കൊട്ടാരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരള കാളിദാസ കേരള വര്‍മ സ്മാരക ട്രസ്റ്റ് നല്‍കുന്ന കേരളവര്‍മ പുരസ്‌കാരത്തിന് സബാഹ് രചിച്ച ജാനകി എന്ന ബാലസാഹിത്യ ഗ്രന്ഥം അര്‍ഹമായി. വി.കെ. കേരളവര്‍മ ചെയര്‍മാനും ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ, ഡോ.വി.ബി. പ്രസാദ്, ഇന്ദുലേഖ, ബിനു വിശ്വനാഥന്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ജൂലൈ 17ന് ഹരിപ്പാട് നടക്കുന്ന സമ്മേളനത്തില്‍ 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി പൂമംഗലം രാജഗോപാല്‍ അറിയിച്ചു. തിരുവനന്തപുരം നാവായിക്കുളം കിഴക്കനേല സ്വദേശിയായ സബാഹ് നിയമസഭ സെക്രട്ടേറിയറ്റില്‍ സെക്​ഷന്‍ ഓഫിസറാണ്. Sabah.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.