വായന മാസാചരണത്തിന് ജില്ലയില്‍ തുടക്കം

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വായന മാസാചരണത്തിന് ജില്ലയില്‍ തുടക്കമായി. പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ദേശീയസമിതി ഉപദേശകനും ജില്ല ചെയര്‍മാനുമായ ടി.കെ.എ. നായര്‍ ഉദ്ഘാടനം ചെയ്തു. സബ്​ കലക്ടര്‍ എം.എസ്. മാധവിക്കുട്ടി അധ്യക്ഷത വഹിച്ചു. ഹോളി എയ്ഞ്ചല്‍സ് കോണ്‍വെന്റ് ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാർഥികള്‍ വായനദിന പ്രതിജ്ഞയെടുത്തു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍. ബാലഗോപാല്‍, ജില്ല സെക്രട്ടറി മഹേഷ് മാണിക്കം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഉഷ ലിറ്റ തുടങ്ങിയവർ സംബന്ധിച്ചു. -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.