തിരുവനന്തപുരം: എഴുത്തുപുര തമിഴ് മലയാളം ഭാഷാ സംഗമവേദി കൂട്ടായ്മയിലൂടെയുള്ള നാലാമത് സംരംഭമായി മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. സുരേഷ് വിട്ടിയറം രചിച്ച ബാലസാഹിത്യ കൃതി 'മിന്നാമിനുങ്ങ്' ഡോ. രാജരാജ വർമയും 20 കവിതകളുടെ സമാഹാരമായ 'കനൽവെട്ടം' കവി പ്രഭാ വർമയും 16 എഴുത്തുകാരുടെ കഥകളടങ്ങിയ 'മൊഴിമുത്തുകൾ' വയലാർ മാധവൻകുട്ടിയും പ്രകാശനം ചെയ്തു. യഥാക്രമം കാരയ്ക്കാമണ്ഡപം വിജയകുമാർ, ഡോ. സി. ഉദയകല, സലിൻ മാങ്കുഴി എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. നോവൽ സാഹിത്യത്തിൽ ഗോപകുമാർ വടക്കുംതല, മനഃശാസ്ത്ര ഗ്രന്ഥത്തിന് ആേൻറാ മൈക്കിൾ, ഹാബി സുധൻ എന്നിവരും ആദരവ് ഏറ്റുവാങ്ങി. മരണാനന്തര ബഹുമതിക്ക് അർഹനായ ഡോ. ഖമറുദ്ദീന് വേണ്ടി മകൾ പുരസ്കാരം ഏറ്റുവാങ്ങി. സുഗത ജയകുമാർ (കവിത), അഭിഷേക് (കഥ), എസ്. നിരഞ്ജന (ചിത്രരചന) എന്നിവരും പുരസ്കാരങ്ങൾ സ്വീകരിച്ചു. നാഷനൽ മെറിറ്റ് സ്കോളർഷിപ് ലഭിച്ച ജി.എം. ഗൗരിനന്ദയെ അഭിനന്ദിച്ചു. എഴുത്തുപുര പ്രസിഡൻറ് എസ്.ആർ. സജിൻ അധ്യക്ഷത വഹിച്ചു. ശ്രീവരാഹം മുരളി, ശ്രീലത, വൈസ് പ്രസിഡൻറ് എം.എം. ഷംനാദ്, ജോയന്‍റ് സെക്രട്ടറി എസ്. ശശികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.