തിരുവനന്തപുരം: മഹാന്മാരെ നിന്ദിച്ച് സമുദായങ്ങളെ വേദനിപ്പിക്കരുതെന്നും പ്രവാചകൻ മുഹമ്മദ് നബി മാനവ സൗഹാർദത്തിൻെറ ജ്വലിക്കുന്ന മാതൃകയായിരുന്നെന്നും തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയസ് മെത്രാപ്പൊലീത്ത അഭിപ്രായപ്പെട്ടു. 'വിദ്വേഷ മതിലുകൾ തകർത്തെറിയൂ, സ്നേഹ കോട്ടകൾ പടുത്തുയർത്തൂ' സന്ദേശവുമായി കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച ജില്ല തല കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആത്മീയരംഗത്ത് മാത്രമല്ല കുടുംബ-സാമൂഹിക രംഗത്ത് പ്രവാചകൻ വെളിച്ചമായിരുന്നെന്ന് മുഖ്യപ്രഭാഷണം നടത്തിയ പാളയം ഇമാം ഡോ. വി. പി. ഷുഹൈബ് മൗലവി പറഞ്ഞു. ജില്ല പ്രസിഡൻറ് കെ.എച്ച്.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. സ്വാമി അശ്വതി തിരുനാൾ, ജമാഅത്ത് കൗൺസിൽ പ്രസിഡൻറ് കരമന ബയാർ, പി. സയ്യിദ് അലി, വിഴിഞ്ഞം ഹനീഫ, ജെ. അനസുൽ റഹ്മാൻ, ആമച്ചൽ ഷാജഹാൻ, ഡോ. സലിം അഴീക്കോട്, എം.എ. ജലീൽ, സിദ്ദിഖ് സജീവ്, ഇമാം അഹമ്മദ് ബാഖവി, പാപ്പനംകോട് അൻസാരി, ബീമാപള്ളി സക്കീർ, കണിയാപുരം ഇ.കെ. മുനീർ എന്നിവർ സംസാരിച്ചു. എ. എൻ.എം. കാസിം സ്വാഗതവും നേമം ജബ്ബാർ നന്ദിയും പറഞ്ഞു. Caption kerala muslim jamaath കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച 'വിദ്വേഷ മതിലുകൾ തകർത്തെറിയൂ, സ്നേഹ കോട്ടകൾ പടുത്തുയർത്തൂ' ജില്ല തല കാമ്പയിൻ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.