നെയ്യാർ അണക്കെട്ട് തുറന്നു

കാട്ടാക്കട: മഴ മുന്നറിയിപ്പിനെ തുടർന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നെയ്യാർഡാമിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം നെയ്യാറിലേക്ക് ഒഴുക്കിത്തുടങ്ങി. നാല് ഷട്ടറുകളും ശനിയാഴ്ച രാവിലെ അഞ്ച് സെന്റീമീറ്റർ വീതമാണ് തുറന്നത്. 84.750 മീറ്റർ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ഇപ്പോൾ 83.39 മീറ്ററാണ് ജലനിരപ്പ്. കഴിഞ്ഞ ദിവസം വൃഷ്ടി പ്രദേശമായ നെയ്യാർവനത്തിലെ കനത്തമഴയെത്തുടർന്ന് 24 മണിക്കൂറിനകം ഒമ്പത് സെന്റീമീറ്റർ വെള്ളം ഉയർന്നതോടെയാണ് ജലനിരപ്പ് ക്രമീകരിക്കാൻ ഷട്ടറുകൾ തുറന്നത്. 83 മീറ്ററിലേക്ക് ജലനിരപ്പ് താഴ്ന്നാൽ ഷട്ടറുകൾ അടക്കുമെന്നും അസിസ്റ്റൻറ് എൻജിനീയർ അരുൺ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.