ആശാൻ ജന്മവാർഷികം, ഇടവിളാകം യു.പി.എസിന് പ്രത്യേക പദ്ധതി

ആറ്റിങ്ങൽ: കുമാരനാശാന്‍റെ നൂറ്റി അമ്പതാം ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി 'വരിക ഭവാൻ വീണ്ടും' എന്ന പേരിൽ ഒരു വർഷം നീളുന്ന തനത് പദ്ധതി ഇടവിളാകം യു.പി.എസ് നടപ്പാക്കുന്നു. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും കുമാരനാശാന്‍റെ വ്യക്തിത്വം, കൃതികൾ എന്നിവയിൽ പ്രാഥമിക അവബോധം നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം സമഗ്ര ശിക്ഷ കേരള അഡീഷനൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ആർ.എസ്. ഷിബു നിർവഹിച്ചു. മാസ്റ്റർ പ്ലാൻ പ്രകാശനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുമ ഇടവിളാകം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എസ്. കവിത, ടീച്ചർ ഇൻ ചാർജ് പള്ളിപ്പുറം ജയകുമാർ, എസ്.ആർ.ജി കൺവീനർ ഉമ തൃദീപ്, പി.ടി.എ പ്രസിഡൻറ് പി. ഷാജി, വൈസ് പ്രസിഡൻറ് ഇ.എ. സലാം എന്നിവർ സംസാരിച്ചു. ആശാന്‍റെ കൃതികളെ ആസ്പദമാക്കി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. Twatl idavilakam ups ഇടവിളാകം യു.പി.എസ് നടപ്പാക്കുന്ന വരിക ഭവാൻ വീണ്ടും എന്ന പദ്ധതി സമഗ്ര ശിക്ഷ കേരള അഡീഷനൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ആർ.എസ്. ഷിബു ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.