തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി, റൂറൽ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പൊലീസ് മേധാവി നടത്തുന്ന ഓൺലൈൻ അദാലത്തിലേക്ക് ജൂൺ 25 വരെ പരാതി നൽകാം. ജൂലൈ 23നാണ് അദാലത്. പരാതികൾ spctalsk.pol@kerala.gov.in വിലാസത്തിൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ് ലൈൻ നമ്പർ: 9497900243. സർവിസിലുള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സർവിസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ ജീവിതപങ്കാളിക്കും പരാതി നൽകാം. ----------------------------------- അപേക്ഷകൾ ക്ഷണിച്ചു തിരുവനന്തപുരം: ഫിസിക്കലി ചലഞ്ച്ഡ് ഓൾസ്പോർട്സ് അസോസിയേഷൻ കേരളയുടെ കീഴിൽ ശാരീരികവെകല്യമുള്ള കായികതാരങ്ങൾക്ക് പരിശീലനത്തിനും കായിക ഉപകരണങ്ങൾ വാങ്ങുന്നതിനുമായി പ്രവർത്തിക്കുന്ന ലൗ ആൻഡ് ലൈഫ് മാരേജ് പോയന്‍റിലേക്കും ലോൺ ഡയറക്ട് സെല്ലിങ് വിഭാഗത്തിലേക്കും ടെലികോളഴ്സ്, ഫീൽഡ് സ്റ്റാഫ് എന്നിവരെ നിയമിക്കുന്നു. ഇന്‍റർനെറ്റും വാട്സ്ആപ്പും ഉപയോഗിക്കാൻ കഴിയുന്ന ഒരു മൊബൈൽ ഫോണും കസ്റ്റമറോട് നല്ല രീതിയിൽ സംസാരിക്കാനുള്ള കഴിവുള്ളവർക്ക് ഇന്‍റർവ്യൂ, പരിശീലനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ജൂൺ 21ന് വൈകീട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും https://pcasak.weebly.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9809921065.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.