ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കുട്ടികൾക്ക് ശ്രദ്ധയും പരിചരണവും നൽകണം

തിരുവനന്തപുരം: ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കുട്ടികൾക്ക് മതിയായ ശ്രദ്ധയും പരിചരണവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷൻ. ഡോക്ടർമാർ അടക്കം ആശുപത്രി ജീവനക്കാർ കുട്ടികളോടും അവരുടെ രക്ഷിതാക്കളോടും സഹാനുഭൂതിയോടെ പെരുമാറുന്നുണ്ടെന്ന് ആരോഗ്യ സെക്രട്ടറി, ഡയറക്ടർ എന്നിവർ ഉറപ്പാക്കണം. സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശിശുസൗഹൃദമാക്കണമെന്നും കമീഷനംഗം റെനി ആൻറണിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. പുനലൂരിൽ പാമ്പ് കടിയേറ്റ കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കമീഷ‍​ൻെറ നടപടി. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും ബാലാവകാശങ്ങളെക്കുറിച്ച് ഡോക്ടർമാർക്കും ജീവനക്കാർക്കും വേണ്ടത്ര ധാരണയില്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.