കോർപറേറ്റ് ചൂഷണത്തിൽനിന്ന്​ കാപ്പി കർഷകരെ സംരക്ഷിക്കണം -കിസാൻ സഭ

തിരുവനന്തപുരം: കോർപറേറ്റ് ചൂഷണത്തിൽ നിന്ന്​ കാപ്പി കർഷകരെ സംരക്ഷിക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ ജോയൻറ് സെക്രട്ടറി വിജു കൃഷ്ണൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വിപണിയിൽ കാപ്പിക്ക് ലഭിക്കുന്ന വില സാധാരണ കർഷകർക്ക് ലഭിക്കുന്നില്ല. കോർപറേറ്റുകൾ കർഷകരെ ചൂഷണം ചെയ്ത് ലാഭം കൊയ്യുകയാണ്. കാപ്പിയുടെ സംഭരണ സംസ്​കരണ വിപണനമേഖലകളിൽ കോർപറേറ്റുകൾ പിടിമുറുക്കിയിരിക്കുന്നു. കാപ്പി ബ്രാൻഡിങ്ങിലൂടെ ലഭിക്കുന്ന അധിക വില കർഷകർക്ക് ലഭ്യമാക്കണം. ഇതിനായി കേന്ദ്രസർക്കാർ കാപ്പിമേഖലയിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.