ജനതാദൾ എസ് മതേതര സംഗമം

ആറ്റിങ്ങൽ: 'മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ' എന്ന മുദ്രാവാക്യമുയർത്തി ജനതാദൾ (എസ്) ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി മതേതരസംഗമം സംഘടിപ്പിച്ചു. മതേതര സംഗമം ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ. ബി. സത്യൻ ഉദ്ഘാടനം ചെയ്തു. ജനതാദൾ എസ് ജില്ല പ്രസിഡൻറ് അഡ്വ. എസ്. ഫിറോസ് ലാൽ മതേതര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വല്ലൂർ രാജീവ്, കെ.എസ്. ബാബു, സജീർ രാജകുമാരി എന്നിവർ സംസാരിച്ചു. വി.കെ. ശ്രീജിത്ത്‌ അധ്യക്ഷതവഹിച്ചു. ആലംകോട് ബഷീർ സ്വാഗതവും തട്ടത്തുമല സുനിൽകുമാർ നന്ദിയും പറഞ്ഞു. Twatl janathadal s ജനതാദൾ എസ് ആറ്റിങ്ങൽ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മതേതരസംഗമം അഡ്വ. ബി. സത്യൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.