വെള്ളറട: സ്വര്‍ണക്കടത്തുകേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കുന്നത്തുകാല്‍ മണ്ഡലം കമ്മിറ്റി പന്തംകൊളുത്തി . കുന്നത്തുകാല്‍ ജംഗ്ഷനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ സഹകരണ ഓംബുഡ്‌സ്മാനുമായ അഡ്വ. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രതീഷിന്റെ അധ്യക്ഷതയില്‍ കരക്കോണം സി.എസ്.ഐ മെഡിക്കൽ കോളജ് ജംഗ്ഷനില്‍ നിന്നാരംഭിച്ച പന്തംകൊളുത്തി പ്രകടനം കാരക്കോണം ജംഗ്ഷനില്‍ സമാപിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി സതീഷ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തത്തലം രാജു, കാരക്കോണം ഗോപന്‍, വണ്ടിത്തടം പത്രോസ്, റെജി, അനില്‍കുമാര്‍, ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രം. പിണറായി വിജയനെതിരെ കോണ്‍ഗ്രസ് കാരക്കോണത്ത് പന്തംകൊളുത്തി യപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.