വർക്കല: അഡ്വ. വി. ജോയി എം.എൽ.എയുടെ ഓഫിസിലേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തി. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ബി.ജെ.പി വർക്കല മണ്ഡലം കമ്മിറ്റി വ്യാഴാഴ്ച നടത്തിയ പ്രകടനത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മൈതാനം ടൗണിൽ നിന്നാരംഭിച്ച പ്രകടനം ജില്ല ആയുർവേദ ആശുപത്രി ജങ്ഷനിൽ പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. പ്രകടനമായെത്തിയ പ്രവർത്തകർ ബാരിക്കേഡ് ഭേദിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചത് പൊലീസ് ചെറുത്തു. അൽപനേരം പ്രവർത്തകർ ബലംപ്രയോഗിച്ചെങ്കിലും ബാരിക്കേഡ് ഭേദിക്കാനായില്ല. തുടർന്ന് നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. തുടർന്ന് ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി അഡ്വ. വി.ജി. ഗിരികുമാർ ഉദ്ഘാടനം ചെയ്തു. വർക്കല മണ്ഡലം പ്രസിഡന്റ് ആർ.വി. വിജി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റുമാരായ തിരുമല അനിൽ, ഇലകമൺ സതീശൻ, ജില്ല സെൽ കോഓഡിനേറ്റർ നിഷാന്ത് സുഗുണൻ, അഡ്വ. ആർ. അനിൽകുമാർ, ചെറുവയ്ക്കൽ ജയൻ, ദിനേശ് ഇടവ, അനന്തു വിജയ് എന്നിവർ സംസാരിച്ചു. നഗരസഭ കൗൺസിലർമാരുൾപ്പെടെ നൂറോളം പ്രവർത്തകർ പങ്കെടുത്തു. ഒടുവിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചശേഷമാണ് പ്രതിഷേധക്കാർ മടങ്ങിയത്. file name tw 11 VKL 1 bjp march@varkala വർക്കല എം.എൽ.എയുടെ ഓഫിസിലേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ ബാരിക്കേഡ് ഭേദിക്കാൻ പ്രവർത്തകർ ബലം പ്രയോഗിച്ചപ്പോൾ പൊലീസ് ചെറുക്കുന്നു file name tw 11 VKl 2 cm nte kolam kathikkunnu പ്രതിഷേധ മാർച്ചിനൊടുവിൽ ബി.ജെ.പി പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.