കൈത്തറി തൊഴിലാളികളെ സർക്കാർ അവഗണിക്കുന്നു -കെ. സുരേന്ദ്രൻ

ബാലരാമപുരം: മോദിസർക്കാറിന്റെ ഭരണനേട്ടങ്ങൾ ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി ബാലരാമപുരത്തെ കൈത്തറിത്തൊഴിലാളികുടുംബങ്ങളെ കണ്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മോദി സർക്കാറിന്റെ എട്ട് വർഷത്തെ ഭരണനേട്ടങ്ങളടങ്ങിയ ലഘുലേഖയും കൈത്തറിത്തൊഴിലാളികൾക്ക് കൈമാറി ബോധവത്കരിച്ചു. കൈത്തറി തൊഴിലാളികളെ സർക്കാർ അവഗണിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സർക്കാറിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് പാർശ്വവത്കരിച്ച സമൂഹത്തിലെ ജനങ്ങളെ സമ്പർക്കം ചെയ്യുന്നതിന്റെ ഭാഗമായി ശാലിഗോത്ര തെരുവിൽ പരമ്പരാഗത നെയ്ത്ത് തൊഴിലാളികളെ കാണുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. രഘുനാഥ്, സി. ശിവൻകുട്ടി, ജില്ല പ്രസിഡന്റ് വി.വി. രാജേഷ്, മീഡിയസെൽ ജില്ല കൺവീനർ ആർ.എസ്. സമ്പത്ത്, ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പൂങ്കുളം സതീഷ്, സംസ്ഥാന സമിതിയംഗം സിമി ജ്യോതിഷ്, മണ്ഡലം പ്രസിഡന്റ് അഡ്വ. സുനീഷ്, ജനറൽ സെക്രട്ടറി വിനു ബാലരാമപുരം, നിതിൻ, മണ്ഡലം ഭാരവാഹികളായ എം.എസ്. ഷിബുകുമാർ, ശ്രീകണ്ഠൻ, പുന്നക്കാട് ബിജു, പാറക്കുഴി അജി, ഊറ്ററ അനീഷ്, ആറാലുംമൂട് ഷാജി, രെജു ഐത്തിയൂർ എന്നിവർ ഒപ്പമുണ്ടായിരുന്നു. photo file name: WhatsApp Image 2022-06-11 at 6.27.02 PM.jpg WhatsApp Image 2022-06-11 at 6.27.03 PM.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.