മന്ത്രിക്കെതിരെ ബി.ജെ.പിയുടെ പ്രതിഷേധം

നാഗർകോവിൽ: വൈകാശി വിശാഖം ഉത്സവഭാഗമായി വേളിമല കുമാരകോവിലിൽ ശനിയാഴ്ച നടന്ന തേരോട്ടം വടം വലിച്ച് തുടങ്ങിവെച്ച തമിഴ്നാട് ഐ.ടി മന്ത്രിയും പത്മനാഭപുരം എം.എൽ.എയുമായ ടി. മനോതങ്കരാജിനെതിരെ കന്യാകുമാരി ജില്ല ബി.ജെ.പി നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തി. ചടങ്ങിൽ പങ്കെടുക്കാൻ മറ്റൊരു മന്ത്രിയായ അനിത രാധാകൃഷ്ണനും എത്തിയിരുന്നു. എന്നാൽ, മനോ തങ്കരാജിനെതിരെയാണ് അവിശ്വാസി എന്ന മുദ്രകുത്തി പ്രതിഷേധം നടന്നത്. പ്രതിഷേധത്തിൽ പങ്കെടുത്ത ബി.ജെ.പി ജില്ല പ്രസിഡന്റ് ധർമരാജ്, എം.എൽ.എ എം.ആർ. ഗാന്ധി, ഹിന്ദു മക്കൾ കട്‌ചി പ്രസിഡന്റ് അർജുൻ സമ്പത്ത്, ഹിന്ദു മുന്നണി ജില്ല പ്രസിഡന്റ് മിസ സോമൻ ഉൾപ്പെടെയുള്ള നൂറോളം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാൽ, തമിഴ്നാട്ടിലെ സർക്കാർ ക്ഷേത്രങ്ങൾക്ക് വേണ്ട എല്ലാ സൗകര്യങ്ങൾ ഒരുക്കുന്നതിലും മുടങ്ങിക്കിടക്കുന്ന കുംഭാഭിഷേക ചടങ്ങുകൾ എല്ലാം നടപ്പാക്കിവരുന്ന സർക്കാറിന്റെ നടപടികളിൽ വിറളി പിടിച്ചാണ് ബി.ജെ.പി ഇത്തരം വില കുറഞ്ഞ പ്രവൃത്തികളിൽ ഏർപ്പെടുന്നതെന്ന് ഡി.എം.കെ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.