കന്യാകുമാരി, കുമാരകോവിൽ ക്ഷേത്രങ്ങളിൽ തേരോട്ടം

നാഗർകോവിൽ: കന്യാകുമാരി ദേവീക്ഷേത്രത്തിലും വേളിമല കുമാരകോവിലിലും വൈകാശി വിശാഖം ഉത്സവത്തിന്റെ ഒമ്പതാം ദിവസം ശനിയാഴ്ച തേരോട്ടം നടന്നു. കന്യാകുമാരിയിൽ രാവിലെ ഏഴിനും കുമാരകോവിലിൽ എട്ടരക്കുമാണ് തേരോട്ടം തുടങ്ങിയത്. രണ്ട് ക്ഷേത്രങ്ങളിലും പത്ത് ദിവസമായി നടക്കുന്ന ഉത്സവം ഞായറാഴ്ച ആറാട്ടോടെ സമാപിക്കും. കന്യാകുമാരി ക്ഷേത്രക്കുളത്തിൽ തെപ്പം എഴുന്നള്ളത്ത് രാത്രി ഒമ്പതിന് നടക്കും. ചടങ്ങുകളിൽ മന്ത്രിമാരായ അനിതരാധാകൃഷ്ണൻ, മനോ തങ്കരാജ്, വിജയ് വസന്ത് എം.പി, എം.എൽ.എമാരായ ദളവായ് സുന്ദരം, എം.ആർ. ഗാന്ധി, ദേവസ്വം ജോയന്റ് കമീഷണർ ജ്ഞാനശേഖർ, സൂപ്രണ്ട് ശിവകുമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.