പ്രവാചക നിന്ദ മതനിരപേക്ഷ മനസ്സുകളെ വേദനിപ്പിച്ചു -പന്ന്യൻ

തിരുവനന്തപുരം: എല്ലാ മതങ്ങൾക്കും അവരുടെ വിശ്വാസാചാരങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള മതേതര രാജ്യത്ത് ഭരണാധികാരികളുടെ പാർട്ടിക്കാർ നടത്തിയ പ്രവാചക നിന്ദ ഇസ്​ലാം മതവിശ്വാസികൾക്ക് മാത്രമല്ല, മതനിരപേക്ഷ മനസ്സുകളെ വേദനിപ്പിച്ചിരിക്കുകയാണെന്ന് സി.പി.ഐ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. രാജ്യത്ത് വർഗീയത സൃഷ്ടിക്കാനുള്ള സംഘ്​പരിവാർ അജണ്ട ആണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചക നിന്ദക്കെതിരെ തിരുവനന്തപുരത്ത് ചേർന്ന വിവിധ മുസ്​ലിം സംഘടനാ നേതാക്കളുടെ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. സലീം അഴീക്കോട് അധ്യക്ഷതവഹിച്ചു. ജില്ലയിൽ നടത്താൻ പോകുന്ന പ്രതിഷേധ പരിപാടികൾക്ക് മുസ്​ലിം കോഓഡിനേഷൻ ഫോറത്തിന് രൂപംനൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.