തിരുവനന്തപുരം: കേരള ഗവ. നഴ്സസ് അസോസിയേഷന്‍റെ (കെ.ജി.എൻ.എ) ആവശ്യപ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ തസ്തിക നഴ്സിങ് ഓഫിസറായി പുനർനാമകരണം ചെയ്ത സർക്കാറിന് അഭിവാദ്യമർപ്പിച്ച് കെ.ജി.എൻ.എ വെസ്റ്റ് ജില്ല കമ്മിറ്റിയിലെ നഴ്സിങ് ഓഫിസർമാർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രകടനം നടത്തി. സർക്കാർ നഴ്സിങ് കോളജിൽനിന്ന് ആരംഭിച്ച പ്രകടനം കെ.ജി.എൻ.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.എസ്. ഹമീദ് ഉദ്ഘാടനം ചെയ്തു. കോളജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ഡോ. സലീനാ ഷാ, കെ.ജി.എൻ.എ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ. ശ്രീജിത്ത്, അജോ സാം വർഗീസ്, വെസ്റ്റ്, ഈസ്റ്റ് ജില്ല ട്രഷറർമാരായ എസ്. ആശ, എ.കെ. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എൽ.ടി. സുഷമ സ്വാഗതവും ജില്ല ജോയന്‍റ് സെക്രട്ടറി ഗീതാകുമാർ നന്ദിയും പറഞ്ഞു. എൽ.ടി. സുനിത, സജിതാ മനോജ്, വൈശാഖ്, ടി.എസ്. സ്മിത, സുമിത, സ്മിത എസ്. നായർ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. Photo KGNA Nursing2 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ തസ്തിക നഴ്സിങ് ഓഫിസറായി പുനർനാമകരണം ചെയ്ത സർക്കാറിന് അഭിവാദ്യമർപ്പിച്ച് കെ.ജി.എൻ.എ നടത്തിയ ആഹ്ലാദപ്രകടനം സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.എസ്. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു KGNA Nursing മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ തസ്തിക നഴ്സിങ് ഓഫിസറായി പുനർനാമകരണം ചെയ്ത സർക്കാറിന് അഭിവാദ്യമർപ്പിച്ച് കെ.ജി.എൻ.എ നടത്തിയ ആഹ്ലാദ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.