കെ.എസ്​.ടി.എ കരിയർ ഗൈഡൻസ് ക്ലാസ്

നെയ്യാറ്റിൻകര: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ബാലരാമപുരം സബ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി കഴിഞ്ഞ വിദ്യാർഥികൾക്ക് വേണ്ടി കരിയർ ഗൈഡൻസ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നേമം വിക്ടറി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് പി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബി.എം. ശ്രീലത, ജില്ല കമ്മിറ്റിയംഗം എസ്.പ്രഭ, ബി.പി.രതീഷ്, റോയ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന റിസോഴ്സ് അധ്യാപകരായ ധനരാജ്, എം.എസ്. അലക്സ് എന്നിവർ ക്ലാസുകൾ നയിച്ചു. സബ് ജില്ല സെക്രട്ടറി എ.എസ്. മൻസൂർ സ്വാഗതവും ജോയന്റ് സെക്രട്ടറി അനൂപ് നന്ദിയും പറഞ്ഞു. ചിത്രം KSTA blpm കെ.എസ്​.ടി.എ കരിയർ ഗൈഡൻസ് ബോധവത്കരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.കെ. പ്രീജ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.