വര്‍ഗീയ ശക്തികള്‍ക്ക് താക്കീതായി സ്‌നേഹജ്വാല തെളിച്ചു

വെള്ളറട: . പെണ്‍കുട്ടികളെ അണിനിരത്തി ആയുധങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രകടനം നടത്തിയ ആർ.എസ്.എസ്-സംഘ്​പരിവാര്‍ ശക്തികള്‍ക്കെതിരെ സി.പി.എം വെള്ളറട ഏരിയ കമ്മിറ്റി കിഴാറൂരില്‍ നടത്തിയ വനിതാസംഗമത്തില്‍ നടത്തിയ സ്‌നേഹജ്വാല കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത, ഗീത രാജശേഖരന്‍, എസ്. ഉഷാകുമാരി, സാറാ ബേബി, ആര്‍. അമ്പിളി, ഗിരിജകുമാരി, ഷീബാറാണി, സി.പി.എം വെള്ളറട ഏരിയ സെക്രട്ടറി സി.കെ. ശശി എന്നിവര്‍ സംസാരിച്ചു. എസ്.എഫ്‌.ഐ ജില്ല കമ്മിറ്റി അംഗം അനഘാ ഷാജി വര്‍ഗീയവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചിത്രം. സ്‌നേഹജ്വാല കേന്ദ്രകമ്മിറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.