ആറ്റിങ്ങൽ: പ്രാദേശിക ഭരണകൂടങ്ങളുടെ അവഗണനയിൽ നിലയ്ക്കാമുക്ക് ഗവ.യു.പി.എസിലെ കുട്ടികളുടെ പാർക്ക് നശിക്കുന്നു. പുല്ലും പാഴ്ച്ചെടികളും വളർന്ന് കളിക്കോപ്പുകൾ തുരുമ്പിച്ച നിലയിലാണ്. ഏഴ് വർഷം മുമ്പാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഈ പാർക്ക് നിർമിച്ചത്. വർഷങ്ങൾ പിന്നിടുമ്പോഴും നവീകരണം നടത്തിയിട്ടില്ല. നിരവധി തവണ സ്കൂൾ അധികൃതർ ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ ഈ കാര്യവുമായി ബന്ധപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല. വർഷങ്ങളായി ഈ പൊതുവിദ്യാലയത്തെ അവഗണിക്കുന്ന നിലപാടാണ് എടുത്തിട്ടുള്ളത്. പാർക്കിലെ തുരുമ്പെടുത്ത കളിക്കോപ്പുകൾ കുട്ടികൾക്ക് അപകടം വരുത്താനിടയുള്ളതിനാൽ, തൽക്കാലികമായി സ്കൂൾ അധികൃതർ പാർക്ക് അടച്ചിരിക്കുകയാണ്. ഈ പാർക്കിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ പ്രാദേശിക ഭരണകൂടം കനിയണം. നിരവധി തവണ അപേക്ഷ നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല. പഠനമുറികൾ പോലെ തന്നെ ഒരു സ്കൂളിന്റെ പ്രധാന ഘടകമാണ് കളിസ്ഥലങ്ങളും. ആ കളിസ്ഥലമാണ് ഉപയോഗരഹിതമായി ഈ അധ്യയന വർഷത്തിൽ കുരുന്നുകളെ വരവേറ്റത്. twatl kuttikalude park നിലയ്ക്കാമുക്ക് യു.പി.എസിലെ കാടുകയറിയ പാർക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.