വെഞ്ഞാറമൂട്: സി.പി.ഐ വെഞ്ഞാറൂട് മണ്ഡലം സമ്മേളനം ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ നടക്കും. ശനിയാഴ്ച വൈകീട്ട് 3.30ന് കളമച്ചല്‍ ശശി സ്മൃതി മണ്ഡപത്തില്‍നിന്ന് പതാക ജാഥയും നാലിന് കല്ലറ പാങ്ങോട് രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് കൊടിമര ജാഥയും പുല്ലമ്പാറ വി.പി. കുറുപ്പ് സ്മൃതി മണ്ഡപത്തില്‍നിന്ന് ബാനര്‍ ജാഥയും ആരംഭിക്കും. യഥാക്രമം ബിന്‍ഷാ ബി. ഷറഫ്, ആര്‍.എസ്. ജയന്‍, അഡ്വ. എ.ആര്‍. ഷാജി എന്നിവരാണ് ഉദ്ഘാടകര്‍. വൈകീട്ട് ആറിന് വെഞ്ഞാറമൂട്ടില്‍ (വയ്യേറ്റ് കെ. സോമന്‍ നഗര്‍) ഈ മൂന്ന് ജാഥകളും എത്തിച്ചേരുമ്പോള്‍ പൊതുസമ്മേളനം നടക്കും. ഞായര്‍, തിങ്കള്‍ ദിവസങ്ങളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഞായറാഴ്ച രാവിലെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍, സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.