അഞ്ചൽ: വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അറയ്ക്കൽ ശ്രീ ലക്ഷ്മി ഭവനിൽ ബിജുകുമാർ (50) ആണ് മരിച്ചത്. മകളുടെ പ്രസവ സംബന്ധമായ ആവശ്യങ്ങൾക്കായി ബിജു കുമാറിൻെറ ഭാര്യയും മകനും ഏതാനും ദിവസങ്ങളായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ്. ചൊവ്വാഴ്ച ഉച്ചമുതൽ ബിജുകുമാറിനെ കാണാനില്ലായിരുന്നു. പശുവിനെ കറന്നശേഷം പാൽ സൊസൈറ്റിയിൽ കൊടുക്കാതെ വീട്ടിൽ തന്നെ വെച്ചിരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ബന്ധുക്കൾ അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം രാവിലെ എട്ടോടെ അതുവഴി നടന്നുപോയവരാണ് റബർ മരത്തിൽ തൂങ്ങിയ നിലയിൽ ബിജുകുമാറിനെ കണ്ടത്. അഞ്ചൽ പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് എസ്.ഐ ഷാജഹാൻെറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുനലൂർ താലൂക്കാശുപത്രിയിലേക്കയച്ചു. ഭാര്യ: ഗീതകുമാരി. മക്കൾ: ശ്രീലക്ഷ്മി, ബിപിൻ. മരുമകൻ: അഖിൽ. ചിത്രം. ബിജുകുമാർ (50-KLD ACL - 1 J
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.