വിദ്യാര്‍ഥിനി മരിച്ച നിലയിൽ

കുന്നിക്കോട് : ടിക്-ടോക് താരമായിരുന്ന വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. കുന്നിക്കോട് തലവൂർ നന്ദനത്തിൽ സനൽകുമാർ-അനിത ദമ്പതികളുടെ മകൾ സനികയാണ് (17) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്. പരീക്ഷയിൽ തോൽക്കുമെന്ന ഭയത്താലാണ് ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. സംഭവ സമയം മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ആത്മഹത്യക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. കുന്നിക്കോട് പൊലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റ്​ മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു. പടം....സനിക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.