ഓണററി വൈൽഡ്‍ ലൈഫ് വാർ‍ഡൻ പദവി ഉത്തരവിറങ്ങി

തിരുവനന്തപുരം: മനുഷ്യന്‍റെ ജീവനും സ്വത്തിനും കൃഷിക്കും നാശം വിതക്കുന്ന കാട്ടുപന്നികളെ വെടിവെക്കാൻ പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലവന്മാർക്ക് ഓണററി വൈൽഡ്‍ലൈഫ് വാർ‍ഡൻ പദവിയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, മുനിസിപ്പൽ സെക്രട്ടറിമാർ, കോർപറേഷൻ സെക്രട്ടറിമാർ എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിച്ച് സർക്കാർ ഉത്തരവിറങ്ങി. കാട്ടുപന്നികളെ വെടിവെക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകി നേരത്തെ ഉത്തരവിറങ്ങിയിരുന്നു. തോക്ക് ലൈസൻസുള്ളയാൾക്ക് തദ്ദേശ സ്ഥാപന അധ്യക്ഷരുടെ ഉത്തരവ്​ പ്രകാരം കാട്ടുപന്നികളെ വെടിവെക്കാമെന്നായിരുന്നു നിർദേശം. വിഷപ്രയോഗത്തിലൂടെയോ ഷോക്കേൽപിച്ചോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചോ കൊല്ലരുതെന്നും നിർദേശമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.