എന്‍ഡോസള്‍ഫാന്‍: കാസർകോട്ടെ സംഭവം മനഃസാക്ഷിയെ ഞെട്ടിക്കുന്നത് -എസ്​.ഡി.പി.ഐ

തിരുവനന്തപുരം: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യചെയ്ത സംഭവം അത്യന്തം ദാരുണവും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് എസ്​.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഉസ്മാന്‍. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സുപ്രീം കോടതി ഉത്തരവ്​ പ്രകാരം നല്‍കേണ്ട നഷ്ടപരിഹാരം ഇനിയും നല്‍കാന്‍ പിണറായി സര്‍ക്കാറിന്‍റെ രണ്ടാം ഊഴത്തിലും തയാറായിട്ടില്ല. കോടികള്‍ ചെലവഴിച്ചുള്ള ഭരണധൂര്‍ത്ത് തുടരുമ്പോഴാണ് മതിയായ ചികിത്സ പോലും തടയുന്ന വിധം ഈ പാവങ്ങളോട് സര്‍ക്കാര്‍ പെരുമാറുന്നതെന്നും പ്രസ്താവനയിൽ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.