തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാറിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഒടിടി (ഓവര്‍-ദ-ടോപ്) പ്ലാറ്റ് ഫോമായ 'സിസ്പേസി'ല്‍ പ്രദര്‍ശിപ്പിക്കാനുള്ള സിനിമകളുടെ രജിസ്ട്രേഷന്‍ ജൂൺ ഒന്നിന് ആരംഭിക്കും. കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) വെബ്സൈറ്റില്‍ (http://www.ksfdc.in/) നല്‍കിയ ലിങ്കിലൂടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്താം. ഇഷ്ടാനുസരണം സിനിമകളും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്‍ററികളും ആസ്വദിക്കാവുന്ന സംരംഭത്തിന് കേരളപ്പിറവി ദിനത്തില്‍ തുടക്കമാകും. ലാഭവിഹിതം പങ്കുവെക്കലും സുതാര്യതയും അത്യാധുനിക സാങ്കേതിക മികവുമാണ് സിസ്പേസിന്‍റെ മുഖമുദ്ര. കലാമൂല്യമുള്ളതും രാജ്യാന്തര അംഗീകാരം നേടിയതും ഐ.എഫ്.എഫ്.കെയിലെ മികച്ച ചിത്രങ്ങളും ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്‍ററികളും സിസ്പേസില്‍ പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.