കിണറ്റിൽ ചാടിയ യുവാവ്​ മരിച്ചു

നെടുമങ്ങാട്: യുവാവ് കിണറ്റിൽ ചാടി മരിച്ചു. നെടുമങ്ങാട് കുശർകോട് തടത്തരികത്തുവീട്ടിൽ രാജേഷ് (40) ആണ് തിങ്കളാഴ്ച രാത്രി ഒമ്പതോടെ കിണറ്റിൽ ചാടിയത്. സഹോദരീഭർത്താവ് അരുൺ കിണറ്റിലിറങ്ങി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചു. നെടുമങ്ങാടുനിന്ന്​ അഗ്നിശമനസേന ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഷിബുവിന്റെ നേതൃത്വത്തിൽ എത്തിയാണ് രണ്ടുപേരെയും കരക്ക്​ കയറ്റിയത്. ഫയർ ആൻഡ് റെസ്ക്യു ഓഫിസർ രാഹുലാണ് കിണറ്റിലിറങ്ങി രണ്ടുപേരെയും പുറത്തെത്തിച്ചത്. ഭാര്യ: ശാലിനി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഫോട്ടോ : രാജേഷ് (40)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.