ആറ്റിങ്ങൽ: ആറ്റിങ്ങലിൽ പൊലീസും അഭിഭാഷകരും തമ്മിലുള്ള തർക്കം നിയമയുദ്ധത്തിലേക്ക്. ബാർ അസോസിയേഷൻ അംഗം അഡ്വ. മിഥുൻ മധുസൂദനനും ആറ്റിങ്ങൽ സ്റ്റേഷനിലെ പൊലീസുകാരനും തമ്മിലുണ്ടായ തർക്കം ലാത്തിയടിയിൽ കലാശിച്ച സംഭവമാണ് നിലവിൽ ഇരുകൂട്ടരും നിയമതർക്കത്തിൽ എത്തിച്ചത്. ആറ്റിങ്ങൽ സി.ഐ പ്രതാപചന്ദ്രൻ മർദിച്ചെന്നാരോപിച്ച് സി.ഐക്കെതിരെ മിഥുൻ ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായം കോടതി ഫയലിൽ സ്വീകരിച്ച് മൊഴി രേഖപ്പെടുത്തി. അഭിഭാഷകരെ പ്രതി ചേർത്ത് പൊലീസ് കേസെടുത്ത സാഹചര്യത്തിൽ സ്റ്റേഷനിൽ നടന്ന സംഭവങ്ങൾ ഉൾക്കൊള്ളുന്ന സി.സി.ടി.വി ദ്യശ്യങ്ങൾ തെളിവിലേക്ക് കോടതിയിൽ ഹാജരാക്കാൻ ആറ്റിങ്ങൽ ഡിവൈ.എസ്.പിയോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. കെ.എസ്. വിനോദ് നൽകിയ ഹരജിയിൽ നോട്ടീസ് അയക്കാൻ കോടതി ഉത്തവായി. ഇതേസമയം മിഥുനെയും കണ്ടാലറിയാവുന്ന ആറ് അഭിഭാഷരുടെയും പേരിൽ പൊലീസ് കേസെടുത്തു. പൊലീസുകാരന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്. പാറാവുകാരനായ പൊലീസുകാരനെ ദേഹോപദ്രവം ഏൽപിച്ചതായും പ്രതികൾ അസഭ്യം വിളിച്ചതായും എഫ്.ഐ.ആറിലുണ്ട്. എന്നാൽ, മിഥുനെ ആറ്റിങ്ങൽ സി.ഐ അകാരണമായി മർദിച്ചതായി കാട്ടി മിഥുൻ നൽകിയ പരാതിയിൽ കേസ് എടുത്തിട്ടില്ല. ഈ പരാതിയിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ആറ്റിങ്ങൽ ബാർ അസോസിയേഷൻ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നിയമതർക്കം കൂടുതൽ സങ്കീർണതകൾ സൃഷ്ടിച്ചേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.