നെയ്യാറ്റിൻകര: വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി നേരിട്ട് സംഘടിപ്പിച്ചുവരുന്ന ടൂറിസം യാത്രകൾ 'മഴ നനഞ്ഞ് നാട് കാണാം' എന്ന ശീർഷകത്തിൽ മൺസൂൺ യാത്രകൾ ഒരുക്കുന്നു. മഴയുടെ ഭംഗി ആസ്വദിക്കാനും മഴ നനഞ്ഞ് കുളിക്കാനും മഴക്കളികൾക്കും യാത്രയിൽ അവസരമുണ്ട്. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് തലസ്ഥാന ജില്ലയിൽ മൺസൂൺ ടൂറിസത്തിന് തുടക്കമായി. മൺസൂൺ ടൂറിസം യാത്രാ പദ്ധതി കെ.എസ്.ആർ.ടി.സി ക്ലസ്റ്റർ ഓഫിസർ എസ്. മുഹമ്മദ് ബഷീർ ഫ്ലാഗ് ഓഫ് ചെയ്തു. പൊന്മുടിക്ക് പുറമെ, വാഗമൺ, കുമരകം, കുട്ടനാട്, മൂന്നാർ എന്നിവിടങ്ങളിലേക്കും നെയ്യാറ്റിൻകരയിൽനിന്ന് മൺസൂൺ യാത്രകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ടൂറിസം സെൽ കോഓഡിനേറ്റർ എൻ.കെ. രഞ്ജിത്ത് അറിയിച്ചു. യാത്രക്കാരുടെ ക്രിയാത്മകമായ നിർദേശപ്രകാരവും മൺസൂൺ ട്രിപ്പുകൾ സജ്ജമാക്കും. ബുക്കിങ്ങിനും വിശദ വിവരങ്ങൾക്കും 9846067232 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം. photo file name: WhatsApp Image 2022-05-30 at 12.51.08 PM.jpg ചിത്രം:മൺസൂൺ യാത്രാ സംഘം മഴ നനഞ്ഞ് കാട്ടുനടത്തയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.