കേടായ മത്സ്യം പിടികൂടി

ആര്യനാട്: പഞ്ചായത്തിലെ മത്സ്യക്കടകളിൽ ആരോഗ്യവകുപ്പ്, പഞ്ചായത്ത്, പൊലീസ് എന്നിവർ പരിശോധന നടത്തി നശിപ്പിച്ചു. ആര്യനാട് മാർക്കറ്റ്, കാഞ്ഞിരംമൂട്, പൊതുമരാമത്ത് റസ്റ്റ് ഹൗസിന് സമീപം, പഴയ കച്ചേരിനട എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. ചൂര, വാള തുടങ്ങിയ മീനുകളാണ് പിടികൂടിയത്. എട്ട്​ കടകൾക്ക് നോട്ടീസ് നൽകുകയും 5,250 രൂപ പിഴയീടാക്കുകയും ചെയ്തു. ചില കടകളിൽ ചെറുത്തുനിൽപ് ഉണ്ടായെങ്കിലും പൊലീസിന്‍റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ, പഞ്ചായത്ത് ജീവനക്കാരൻ അജിത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. ------------------------------------ ക്ഷേത്രത്തിൽ മോഷണം കാട്ടാക്കട: ആമച്ചൽ തൃക്കാഞ്ഞിരപുരം മഹാദേവ ക്ഷേത്രത്തിൽ വീണ്ടും മോഷണം. ഏണിയും കയറും കെട്ടി ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ചാണ് മോഷണം നടത്തിയത്. തിങ്കളാഴ്ച പുലർച്ച ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നതായി കണ്ടെത്തിയത്​. തിടപ്പള്ളിയിലും ഓഫിസ് മുറിയിലും വാതിൽ പൊളിച്ചു സാധനങ്ങൾ എല്ലാം വാരി വലിച്ചിട്ട നിലയിലായിരുന്നു. സൂക്ഷിച്ചിരുന്ന 2000 രൂപയും തിങ്കളാഴ്‌ച ഗണപതി ഹോമത്തിനായി കരുതിയിരുന്ന ഒരുപെട്ടി നിറയെ ആപ്പിൾ, മുന്തിരി ഉൾപ്പെടെ ഫലവർഗങ്ങളും തേങ്ങകളും നഷ്ടപ്പെട്ടിട്ടുണ്ട്. രാവിലെതന്നെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉച്ചതിരഞ്ഞ്​ വിരലടയാള വിദഗ്​ധരെത്തി തെളിവുകൾ ശേഖരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.