നേമം: പാപ്പനംകോട് സെൻട്രൽ ഡിപ്പോ റീജനൽ ഓഫിസിലെ ഡിപ്പോ എൻജിനീയറെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി സ്വദേശി ദാമോദരന്‍റെ മകൻ മനോജ് കുമാറാണ് (50) മരിച്ചത്. തിങ്കളാഴ്ച പുലർച്ചയാണ് ഡിപ്പോയിലെ സ്റ്റോറിന് പിറകിൽ ചപ്പുചവറുകൾ കൂട്ടിയിടുന്ന ഭാഗത്തായി തൂങ്ങിയനിലയിൽ ജീവനക്കാർ മൃതദേഹം കണ്ടെത്തുന്നത്. മുമ്പ് കണ്ണൂർ ഡിപ്പോയിൽ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം കുറച്ചുനാൾമുമ്പ് സസ്പെൻഷനിൽ ആയിരുന്നു. അതേസമയം, മനോജിന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ച സസ്പെൻഷന് കാരണമായി ഇല്ലായിരുന്നു എന്നാണ് സഹപ്രവർത്തകർ പറയുന്നത്. സസ്പെൻഷൻ കാലാവധിക്കുശേഷം രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹത്തെ ജോലിയിൽ തിരികെ പ്രവേശിപ്പിച്ചത്. ശേഷം പാപ്പനംകോട് ഡിപ്പോയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാൻ ആയെങ്കിലും കടുത്ത മാനസികസമ്മർദത്തിൽ ആയിരുന്നു മനോജ് എന്നാണ് സഹപ്രവർത്തകർ പറയുന്നത്. പാപ്പനംകോട് ഡിപ്പോയിൽ ജോലി നോക്കുന്ന സമയത്ത് അസ്വസ്ഥനും ആരോടും മിണ്ടാട്ടമില്ലാത്ത പ്രകൃതക്കാരനുമായിരുന്നു. ഭാര്യ: ബിജിത. മക്കൾ: നവനീത്, ചൈത്ര ലക്ഷ്മി. കരമന പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.