തിരുവനന്തപുരം: സിവിൽ സർവിസ് പരീക്ഷയിൽ തലസ്ഥാന ജില്ലക്ക് മികച്ച വിജയം. റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച മലയാളികളായ 25 പേരിൽ ഏഴ് പേർ തിരുവനന്തപുരത്തുനിന്നുള്ളവരാണ്. തലസ്ഥാനത്തെ സർക്കാറിന്‍റെ സിവിൽ സർവിസ് അക്കാദമിക്കും ഇത് അഭിമാന മുഹൂർത്തമായി. സംസ്ഥാനത്ത് സിവിൽ സർവിസ് പഠനത്തിൽ മികച്ച സൗകര്യങ്ങളാണ് തലസ്ഥാനത്ത്. നിരവധി പരിശീലന സ്ഥാപനങ്ങളും ഇവിടെയുണ്ട്. ചങ്ങനാശ്ശേരി സ്വദേശിയും തിരുവനന്തപുരത്ത് പട്ടം ഹീര ട്വിൻസിൽ താമസിക്കുകയും ചെയ്യുന്ന ദിലീപ് കെ. കൈനിക്കര 21ാം റാങ്ക് നേടി. ഉപ്പളം റോഡ് നിർമലയിൽ യു.ആർ 51ൽ പി.ബി. കിരണും ആദ്യ നൂറ് റാങ്കിൽ ഇടംനേടി. കിരണിന് 100ാം റാങ്കാണ്. പുന്നയ്ക്കാമുകൾ ടി.സി 18/235 എ.ആർ.എ 54 എഫിൽ റോജ എസ്. രാജന് 108ാം റാങ്ക് ലഭിച്ചു. ലോ കോളജ് 5 എ ക്ലൗഡ് 9 അപ്പാർട്ട്മെന്റിൽ ഹൃദ്യ എസ്. വിജയൻ 317ാം റാങ്ക് നേടി. ശ്രീകാര്യം ചെറുവയ്ക്കൽ റോസ് ഗാർഡനിൽ അഞ്ജലി ഭാവന 463ാം റാങ്ക് നേടി. പേട്ട അഞ്ജനം, ഹൗസ് നമ്പർ 511ൽ ആതിര എസ്. കുമാർ 477ാം റാങ്ക് നേടി. കവടിയാർ കടപ്പത്തല നഗറിൽ ആശ്രമ, ടി.സി 5/2286ൽ പ്രപഞ്ച് ആറിന് 523ാം റാങ്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.