തിരുവനന്തപുരം: വികസനം ശാസ്ത്രത്തിനെതിരാണെന്ന് വാദിക്കുന്ന രീതിയെ ശാസ്ത്രതത്വങ്ങളുടെ പിൻബലത്തിൽ തുറന്നുകാട്ടാൻ ശാസ്ത്രരംഗത്തുള്ളവർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ. എങ്കിൽ മാത്രമേ പുതിയകാലത്തിൻെറ വേഗത്തിനൊത്ത് സഞ്ചരിക്കാൻ കഴിയൂ. ശാസ്ത്ര സാങ്കേതികരംഗത്ത് കേരളം 50 വർഷം പിന്നിട്ടതിൻെറ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിച്ച മികച്ച ശാസ്ത്രജ്ഞരെ ആദരിക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരള നിർമിതിയിൽ ശാസ്ത്ര സാങ്കേതിക വികാസത്തിന് പ്രാധാന്യമുണ്ട്. ഭാവിതലമുറക്ക് നൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വെള്ളാർ ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ ഡോ.എം.എസ്. സ്വാമിനാഥനുവേണ്ടി മകൾ മധു സ്വാമിനാഥനും പ്രഫ. താണു പത്മമനാഭനുവേണ്ടി ബന്ധു അജിത് കരമനയും പുരസ്‌കാരം ഏറ്റുവാങ്ങി. കേരള വന ഗവേഷണ കേന്ദ്രത്തിനും മലബാർ ബൊട്ടാണിക്കൽ ഗാർഡനും മികച്ച ഗവേഷണ സ്ഥാപനങ്ങൾക്കുള്ള അവാർഡ് നൽകി. 34-ാം സയൻസ് കോൺഗ്രസിൻെറ നല്ല പ്രബന്ധനത്തിനും പോസ്റ്ററുകൾക്കുമുള്ള അവാർഡുകളും വിതരണം ചെയ്തു. ശാസ്ത്ര സാങ്കേതിക പ്രവർത്തനങ്ങളുടെ 50 വർഷത്തെ സംക്ഷിപ്ത റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വിവിധ ശാസ്ത്രമേഖലകളിൽ നേട്ടം കൈവരിച്ച 45 പേർക്ക് വ്യക്തിഗത പുരസ്‌കാരങ്ങളും നൽകി. ഡോ.എസ്. പ്രദീപ്കുമാർ, ഡോ.കെ.പി. സുധീർ, ഡോ. വി.കെ. ദാമോദരൻ, പ്രഫ. വി.കെ. രാമചന്ദ്രൻ, ഡോ.വി.പി. ജോയി, ഡോ.എം.എസ്. രാജശ്രീ, ഡോ.കെ.എൻ. മധുസൂധനൻ, ഡോ.കെ. വിജയകുമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.