മികവി​െൻറ പാതയിൽ വെങ്ങാനൂർ ഗവ. സ്കൂൾ

മികവി​ൻെറ പാതയിൽ വെങ്ങാനൂർ ഗവ. സ്കൂൾ വിഴിഞ്ഞം: മികവി​ൻെറ കേന്ദ്രമായി വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്ബി ഫണ്ട് മൂന്നുകോടി രൂപയും എം.എൽ.എ ഫണ്ട് 71 ലക്ഷം രൂപയും ഉപയോഗിച്ച് സ്കൂളിൽ പുതുതായി ഒരു ഹൈടെക് ബഹുനില മന്ദിരം നിർമാണം പൂർത്തിയായി. ഉദ്ഘാടനം തിങ്കളാഴ്ച വൈകുന്നേരം 3.30ന് മുഖ്യമന്ത്രി നിർവഹിക്കും. പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ തിരുവനന്തപുരം എം.പി ശശി തരൂർ വിശിഷ്ടാതിഥി ആയിരിക്കും. കോവളം എം.എൽ.എ എം. വിൻസെന്റ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.വി. മൻമോഹൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ജില്ല പഞ്ചായത്ത് മെംബർ ഭഗത്റൂഫസ് എന്നിവർ പങ്കെടുക്കും. പുതിയ കെട്ടിടത്തിൽ ക്ലാസ് റൂമുകൾ, ലാബ്, ലൈബ്രറി, ഡൈനിങ്​ ഹാൾ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.