സാഹിത്യ പ്രതിഭകളെ ആദരിച്ചു

പൂവാർ: സാഹിത്യ പ്രതിഭകൾക്ക്​ ആദരമർപ്പിച്ച് ഡോ.ജെ. ആന്‍റണി കലാ സാംസ്കാരിക പഠനകേന്ദ്രം പുതിയതുറയിൽ 'സാദരം കരുംകുളം' സംഘടിപ്പിച്ചു. ഡോ. ജോർജ്​ ഓണക്കൂർ ഉദ്ഘാടനം ചെയ്തു. ചിത്രകാരനും സാംസ്കാരിക പ്രവർത്തകനുമായ കാരയ്ക്കാമണ്ഡപം വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായ കരുംകുളം മൈതീൻ, ഷൈജു അലക്സ്, ഗ്ലേവിയസ് ടി. അലക്സാണ്ടർ, ഡോ. ലിസ്ബ യേശുദാസ്, വിൽഫ്രഡ് എ. പുല്ലുവിള, നേതൽ ഡി. കുലാസ്, ഡോ. ബ്രൂണാ ബായ്, ബർഗ്‌മാൻ തോമസ്, അഹമ്മദ് ഖാൻ, അഡോൾഫ് ജെറോം, ജയരാജ് ജയഗിരി, ജസ്റ്റിൻ അത്തനാസ്, കോട്ടൂർ സത്യൻ, കുമാർ സഹായരാജു, വിർജിൻ എസ്, അനിൽ കരുംകുളം, അരുൺ ദാസ് എന്നിവർ ആദരിച്ചു. കരുംകുളം പഞ്ചായത്ത് പ്രസിഡന്‍റ്​ ചിഞ്ചു എം, കവിയും സാംസ്കാരിക പ്രവർത്തകനുമായ വിനോദ് വൈശാഖി, നേത്രരോഗ വിദഗ്​ധനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. ജെ. ആന്‍റണി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.