നേമം: ലൈസൻസില്ലാതെ പ്രവർത്തിച്ചുവരുന്ന പന്നി ഫാമുകൾ അടിയന്തരമായി പൂട്ടാൻ വിളപ്പിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തു. വിളപ്പിൽ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിച്ചുവരുന്ന 20ഓളം പന്നി ഫാമുകളാണ് പൂട്ടാൻ തീരുമാനിച്ചത്. കൂടുതലും ചെറുകോട്, കാരോട് വാർഡുകളിൽ ഉൾപ്പെടുന്നതാണ്. പഞ്ചായത്ത് ലൈസൻസില്ലാതെ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പന്നി ഫാമുകളാണിവ. ഫാമിൽ നിന്നുള്ള ദുർഗന്ധം അസഹനീയമായതോടെയാണ് പൊതുജനങ്ങൾ കൂട്ടമായി വിളപ്പിൽ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയത്. സെക്രട്ടറി പന്നി ഫാം അടച്ചുപൂട്ടുന്നതിന് നോട്ടീസ് നൽകിയെങ്കിലും ഫാം ഉടമകൾ തയാറായിട്ടില്ല. കഴിഞ്ഞകാലങ്ങളിൽ പഞ്ചായത്ത് ഭരണസമിതി നിസ്സംഗത പുലർത്തിയതാണ് വിളപ്പിൽ പഞ്ചായത്തിൽ അനധികൃത പന്നി ഫാമുകൾ പെരുകാൻ കാരണമെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.