പഠനക്യാമ്പും അവാർഡ്​ വിതരണവും നാ​ളെ

തിരുവനന്തപുരം: 'പുതിയ കാലഘട്ടത്തിലെ എഴുത്ത്' ഓൺലൈൻ എഴുത്തുരീതികളെക്കുറിച്ചുള്ള പഠനക്യാമ്പ് ചൊവ്വാഴ്ച രാവിലെ ഒമ്പതരക്ക്​ തേക്കുംമൂട് വക്കം മൗലവി ഫൗണ്ടേഷൻ ഹാളിൽ എം.എസ്. ഫൈസൽഖാൻ ഉദ്ഘാടനം ചെയ്യും. സി. റഹിം, ഫിർദൗസ് കായൽപ്പുറം, അജീഷ്ണദത്തൻ, വി.എസ്. അജിത്ത്, ലക്ഷ്മി ദിനചന്ദ്രൻ എന്നിവർ ക്ലാസുകൾ നയിക്കും. തെരഞ്ഞെടുക്കപ്പെട്ട യുവ എഴുത്തുകാർക്കാണ് ക്യാമ്പിൽ പ്രവേശനം. വൈകുന്നേരം നാലിന്​ ചേരുന്ന സമാപന സമ്മേളനത്തിൽ കേരള ഹൈകോടതി മുൻ ആക്ടിങ്​ ചീഫ് ജസ്റ്റിസും കേരള അഡ്മിനിസ്ട്രേറ്റിവ് ​ൈട്രബ്യൂണൽ ചെയർമാനുമായ ജസ്റ്റിസ് സി.കെ. അബ്ദുൽ റഹിം വക്കം അബ്ദുൽഖാദർ സ്മാരക പുരസ്കാരം പ്രമുഖ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്തിന് നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.