ദുരിതക്കയത്തിൽനിന്ന്​ കരകയറാതെ കമലേശ്വരം റോഡ്​

മണക്കാട്: കോവളം റോഡിൽ കമലേശ്വരം വീണ്ടും ദുരിതക്കയമായി. പൊട്ടിപ്പൊളിഞ്ഞ റോഡിൽ മഴവെള്ളം കെട്ടിക്കിടന്ന് യാത്രക്കാരും പരിസരവാസികളും റോഡരികിൽ കച്ചവടം നടത്തുന്നവരും ദുരിതത്തിലാണ്. മൂന്നുമാസംമുമ്പ് മന്ത്രിയും വാർഡ് കൗൺസിലറും ഏറെ കൊട്ടിഗ്​ഘോഷിച്ച്​ പണിത റോഡിലാണ് ഈ ദുരിതം. യാത്രാക്ലേശം അടിയന്തരമായി പരിഹരിച്ചില്ലെങ്കിൽ റോഡ്​ ഉപരോധമടക്കമുള്ള പ്രതിഷേധ സമരങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് പാർട്ടി കോർപറേഷൻ കമ്മിറ്റി പ്രസിഡന്‍റ്​ ബിലാൽ വള്ളക്കടവ് അറിയിച്ചു. ചിത്രം - IMG-20220529-WA0012 IMG-20220529-WA0009

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.