വർക്കല: വീട്ടിലേക്കുള്ള വഴിയിൽ പോത്തിനെ കെട്ടി വഴി തടസ്സപ്പെടുത്തിയതിനെതിരെ പരാതി നൽകിയ ഗൃഹനാഥനെ ആക്രമിച്ച് പരിക്കേൽപിച്ചയാൾ അറസ്റ്റിൽ. ഇടവ പാലക്കാവ് ക്ഷേത്രത്തിനു സമീപം കൊച്ചുവയലിൽ വീട്ടിൽ താജുദ്ദീൻ (46) ആണ് അറസ്റ്റിലായത്. പാലക്കാവ് ക്ഷേത്രത്തിനുസമീപം കരിക്കകം വീട്ടിൽ രാജു (46) വാണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ 26ന് രാത്രി ഏഴോടെയാണ് സംഭവം. രാജുവിന്റെ വീട്ടിലേക്കുള്ള നടവഴിയിൽ താജുദ്ദീൻ പതിവായി പോത്തിനെ കെട്ടാറുണ്ടായിരുന്നു. തടസ്സമൊഴിവാക്കിക്കിട്ടാനായി രാജു അധികൃതർക്ക് പരാതി നൽകി. ഇതിലുള്ള വൈരാഗ്യം മൂലമാണ് രാജുവിനെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. താജുദ്ദീൻ, മകൻ തൗഫീഖ്, മരുമകൻ നിയാസ് എന്നിവർ ചേർന്നാണ് ആക്രമിച്ചത്. അറസ്റ്റിലായ താജുദ്ദീനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. അയിരൂർ സി.ഐ ശ്രീജേഷ്, എസ്.ഐ സജിത്ത്, പൊലീസുകാരായ ജയ്മുരുകൻ, സജീവ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. file name tw 29 VKl 1 arrest thajudeen കാപ്ഷൻ അറസ്റ്റിലായ താജുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.