ക്ഷേത്രത്തിൽനിന്ന്​ നിരീക്ഷണ കാമറകൾ മോഷ്​ടിച്ചു

കാട്ടാക്കട: കാട്ടാക്കട കൊമ്പാടിക്കൽ ക്ഷേത്രത്തിൽ മോഷണം. മൂന്ന് നിരീക്ഷണ കാമറകൾ മോഷണം പോയി. ഞായറാഴ്ച രാവിലെ ക്ഷേത്രഭാരവാഹികളെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. നാല് കാമറകളുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ക്ഷേത്രത്തിലെ മാടൻ തമ്പുരാൻ ക്ഷേത്രത്തിലെയും ദേവീക്ഷേത്രത്തിലെയും നടകൾ തുറന്നുകിടക്കുന്ന നിലയിൽ കണ്ടെത്തി. ക്ഷേത്രഭാരവാഹികൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.